Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MG Undergraduate

Kerala

എംജി ബിരുദ ഏകജാലകം: സാധ്യതാ അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധ്യ​താ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നും ഒ​ഴി​വാ​ക്കു​ന്ന​തി​നും പു​നഃക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം 15നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ല​ഭ്യ​മാ​കും.

അ​പേ​ക്ഷാ സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പ്‌ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്കും മാ​ര്‍ക്ക് അ​ട​ക്കം അ​പേ​ക്ഷ​യി​ല്‍ പി​ഴ​വു​ക​ള്‍ വ​രു​ത്തി​യി​ട്ടു​ള്ള​വ​ര്‍ക്കും 15 വ​രെ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താം. പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും 15 വ​രെ ല​ഭ്യ​മാ​യി​രി​ക്കും.

സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​നാ​യി പ്രോ​സ്‌​പെ​ക്ട​സി​ല്‍ പ​റ​യും പ്ര​കാ​ര​മു​ള്ള സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് അ​പ്‌ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന് അ​പേ​ക്ഷ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലാ​ത്ത പ​ക്ഷം പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​പ്പെ​ടാം. എ​സ്ഇ​ബി സി, ​ഒഇസി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന​വ​ര്‍ ജാ​തി സ​ര്‍ട്ടി​ഫി​ക്ക​റ്റും വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റും ഒ​രു ഫ​യ​ലാ​യോ അ​ല്ലെ​ങ്കി​ല്‍ നോ​ണ്‍ക്രീ​മി​ലെ​യ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റോ അ​പ് ലോ​ഡ് ചെ​യ്യാം. ഇ ​ഡ​ബ്ല്യുഎ​സ് വി​ഭാ​ഗം അ​പേ​ക്ഷ​ക​ര്‍ ഇ​ന്‍കം ആ​ന്‍ഡ് അ​സ​റ്റ്‌​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​പ് ലോ​ഡ് ചെ​യ്യ​ണം.

സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മി​ല്ലാ​ത്ത പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന​വ​ര്‍, പൊ​തു വി​ഭാ​ഗം സെ​ല​ക്ട് ചെ​യ്യു​ക​യോ വ​രു​മാ​നം എ​ട്ടു ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ന​ല്‍കി​യ​തി​നു​ശേ​ഷം സം​വ​ര​ണം ആ​വ​ശ്യ​മി​ല്ല എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ ചെ​യ്യാം.

Latest News

Corehub Up